വര്‍ക്കലയില്‍ വിദേശ വനിതയ്ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവം; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

വര്‍ക്കല: (www.kvartha.com 20.09.2021) വര്‍ക്കലയില്‍ വിദേശ വനിതയ്ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനു സമീപത്തെ ഒരാളെ വിവാഹം കഴിച്ചു വര്‍ക്കലയില്‍ താമസിച്ച് റിസോര്‍ട് നടത്തി വരികയായിരുന്ന വിദേശവനിതയെയാണ് അപമാനിച്ചത്.

ടൂറിസ്റ്റ് റിസോര്‍ടിന് സമീപം ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. സ്‌കൂടെറില്‍ വന്ന ബര്‍മുഡയും മഞ്ഞ ഷര്‍ടും ധരിച്ച യുവാവ് യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.

വര്‍ക്കലയില്‍ വിദേശ വനിതയ്ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവം; യുവാവ് അറസ്റ്റില്‍

വര്‍ക്കല പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords:  Youth from Varkala has been arrested for trying to molest a foreign woman, Molestation, Arrested, Complaint, Kerala, Police, Thiruvananthapuram.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia