Abducted | 'സാമ്പത്തിക തര്‍ക്കം': സ്‌കൂടര്‍ യാത്രയ്ക്കിടെ കണ്ണൂരിലെ യുവാവിനെ പാണത്തൂരില്‍ നിന്നുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടു പോയതായി പരാതി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുണ്ടേരി ചെക്കിക്കുളം സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്
'ഒന്‍പത് മണിയോടെ കടയില്‍ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ടശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു'
കണ്ണൂര്‍: (KVARTHA) സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂടര്‍ യാത്രയ്ക്കിടെ യുവാവിനെ പാണത്തൂരില്‍ നിന്നുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടു പോയതായി പരാതി. മുണ്ടേരി ചെക്കിക്കുളം സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്. മുണ്ടേരി കൈപ്പക്ക മൊട്ടയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഒന്‍പത് മണിയോടെ കടയില്‍ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ടശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

വണ്ടിക്കച്ചവടവും സ്ഥല കച്ചവടവുമാണ് സുറൂറിന്റെ വരുമാന മാര്‍ഗം. വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പാണത്തൂരില്‍ നിന്നുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്. ചക്കരക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.