SWISS-TOWER 24/07/2023

Arrested | ശ്രീകണ്ഠാപുരത്ത് കഞ്ചാവ് വില്‍പനയ്ക്കിടെ അസം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ശ്രീകണ്ഠാപുരത്ത് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തിയെന്ന കേസില്‍ അസാം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. അസാം സ്വദേശികളായ ഇയാസിന്‍ അലി(19) സോളിം ഉദിന്‍(23) എന്നിവരെയാണ് ശ്രീകണ്ഠാപുരം എസ് ഐമാരായ എ വി ചന്ദ്രന്‍, കെ മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

Arrested | ശ്രീകണ്ഠാപുരത്ത് കഞ്ചാവ് വില്‍പനയ്ക്കിടെ അസം സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍

റൂറല്‍ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ശ്രീകണ്ഠാപുരം നഗരത്തിനടുത്തുള്ള ഓടത്തുപാലത്തിനടുത്തുവെച്ചാണ് ഇയാസിന്‍ അലിയെ പിടികൂടിയത്.

126ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. കോട്ടൂരില്‍ വെച്ചാണ് 191ഗ്രാം കഞ്ചാവുമായി സോളിം ഉദിന്‍ പിടിയിലായത്. സി ഐ രാജേഷ് മാരങ്കലത്ത് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Youth from Assam arrested while selling ganja in Srikandapuram, Kannur, News, Arrested, Drugs, Police, Kerala.
Aster mims 04/11/2022

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia