Found Dead | സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആമ്പല്ലൂര്‍: (www.kvartha.com) സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവിനെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മൂര്‍കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരന്‍കുട്ടിയുടെ മകന്‍ ശിവശങ്കറാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ചിറ്റിശേരി എറവക്കാട് ഗേറ്റിന് സമീപത്തെ റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടത്.

Found Dead | സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍

സുഹൃത്തുക്കളോടൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോയതായിരുന്നു. അങ്കമാലിയില്‍ എത്തിയപ്പോഴാണ് ശിവശങ്കര്‍ ട്രെയിനില്‍ ഇല്ലെന്ന് സുഹൃത്തുക്കള്‍ അറിയുന്നത്. തുടര്‍ന്ന് വിവരം റെയില്‍വേ പൊലീസില്‍ അറിയിക്കുകയായിരുന്നു. മൊബൈല്‍ ലൊകേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Youth Found Dead in Railway Track, Amballur, Thrissur, Found Dead, Railway Police, Railway Track, Friends, Probe, Mobile Location, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia