Found Dead | മൂന്നാറിലെ ഹോടെല്‍മുറിയില്‍ വൈക്കം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; 'പെണ്‍സുഹൃത്തുമൊത്ത് മുറിയെടുത്തത് പുതുവര്‍ഷ തലേന്ന്'

 


മൂന്നാര്‍: (KVARTHA) മൂന്നാറിലെ ഹോടെല്‍ മുറിയില്‍ വൈക്കം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശി സനീഷി(38)നെയാണ് മുറിയിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ചെ പഴയ മൂന്നാറിലെ ഹോടെലിലായിരുന്നു സംഭവം.

Found Dead | മൂന്നാറിലെ ഹോടെല്‍മുറിയില്‍ വൈക്കം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; 'പെണ്‍സുഹൃത്തുമൊത്ത് മുറിയെടുത്തത് പുതുവര്‍ഷ തലേന്ന്'


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പുതുവര്‍ഷത്തലേന്നാണ് സനീഷും സുഹൃത്തായ സ്ത്രീയും മുറിയെടുത്തതെന്ന് ജീവനക്കാര്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ചെ രണ്ടുമണിയോടെ സനീഷ് ശൗചാലയത്തില്‍ പോയി. ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്തതോടെയാണ് കഴുത്തില്‍ കയര്‍കുരുക്കി മരിച്ചനിലയില്‍ കണ്ടത്.

ഞായറാഴ്ച രാവിലെയും വൈകിട്ടും സനീഷും സുഹൃത്തും ഹോടെലിലിരുന്ന് മദ്യപിച്ചിരുന്നതായാണ് ജീവനക്കാരുടെ മൊഴിയില്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

Keywords: Youth Found Dead in Hotel Room, Idukki, News, Found Dead, Dead Body, Police, Probe, Hotel, Inquest, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia