Youth fined | 'പുഴയിൽ മാലിന്യം തള്ളുന്നതിനിടെ യുവാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി'; 10,000 രൂപ പിഴയിട്ടു

 


കണ്ണൂർ : (www.kvartha.com) ആരുമറിയാതെ പുഴയിൽ മാലിന്യം തള്ളിയ യുവാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി. തുടർന്ന്

പഴയങ്ങാടി പുഴയിൽ മാലിന്യം തള്ളിയ യുവാവിനെതിരെ പതിനായിരം രൂപ പിഴയിട്ടു. ചെറുപുഴ സ്വദേശിക്കാണ് ഏഴോം ഗ്രാമപഞ്ചായത് പിഴ ചുമഴ്ത്തിയത്. കടകളിൽ നിന്നടക്കം ശേഖരിച്ച മാലിന്യം ഇയാൾ പുഴയിൽ തള്ളുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത് അധികൃതർ ആളെ തിരിച്ചറിഞ്ഞത്.

              

Youth fined | 'പുഴയിൽ മാലിന്യം തള്ളുന്നതിനിടെ യുവാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി'; 10,000 രൂപ പിഴയിട്ടു

ജില്ലാ പഞ്ചായതിന്‍റെ നേതൃത്വത്തിലടക്കം മാലിന്യ നിർമാജനത്തിന് പദ്ധതികൾ നടപ്പിലാക്കി വരുമ്പോഴാണ് കണ്ണൂരിൽ പട്ടാപ്പകൽ മാലിന്യം പുഴയിൽ തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ജില്ലാ പഞ്ചായത് പ്രസിഡന്‍റ് പിപി ദിവ്യ കർശന നടപടി സ്വീകരിക്കാൻ ഏഴോം ഗ്രാമപഞ്ചായത് അധിക്യതര്‍ക്ക് നിർദേശം നൽകുകയായിരുന്നു

ഓരോ പഞ്ചായതിലും അഞ്ച് ക്യാമറകൾ വീതം സ്ഥാപിച്ച് മാലിന്യം തള്ളുന്നത് പൂർണമായും തടയാനാണ് കണ്ണൂർ ജില്ലാ പഞ്ചായതിന്‍റെ ശ്രമം. അലക്ഷ്യമായി മാലിന്യങ്ങൾ തള്ളി നാടു വൃത്തികേടാക്കുന്നവർ തങ്ങളുടെ നടപടി തിരുത്തണമെന്ന് പഞ്ചായത് അധികൃതർ അറിയിച്ചു.

Keywords: Youth fined 10,000 rupees for throwing garbage in the river,Kerala,Kannur,News,Top-Headlines,River,Waste Dumb,Panchayath,Fine,Camera.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia