Drowned | അഴീക്കോട് ചാല് ബീചില്‍ കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
Jan 7, 2024, 17:18 IST
കണ്ണൂര്‍: (KVARTHA) അഴീക്കോട് ചാല് ബീചില്‍ കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുണ്ടേരി ഏച്ചൂര്‍ കോട്ടം റോഡ് ബൈത്തുല്‍ ഫത്താഹില്‍ മുനീസ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ചാല് ബീചിനടുത്ത് കള്ളക്കടപ്പുറം കടലില്‍ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്.
മുനീസും സുഹൃത്ത് തൈസലും ഒഴുക്കില്‍പ്പെടുകയായിരുന്നു. ലൈഫ് ഗാര്‍ഡുമാര്‍ ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുനീസ് മരിച്ചു. തൈസലിനെ വിദ്ഗധ ചികിത്സക്കായി ചാലയിലെ ആശുപത്രിയിലേക്ക് മാറ്റി.

പി സി മുഹമ്മദിന്റെയും കദീജയുടെയും മകനാണ് മുനീസ്. സഹോദരങ്ങള്‍: മുഹ്സിന, ശാമില. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Youth drowned in Kannur Chal beach, Kannur, News, Drowned, Chal Beach, Life Guard, Rescued, Obituary, Dead Body, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.