യുവാവ് കല്ലാറില്‍ മുങ്ങിമരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: പൊന്മുടി സന്ദര്‍ശിക്കാനെത്തിയ  സംഘത്തിലെ യുവാവ് കല്ലാറില്‍ മുങ്ങിമരിച്ചു. പോത്തന്‍കോട് എസ്.എസ്. മന്‍സിലില്‍ ജലാലുദ്ദീന്റെ മകന്‍ അല്‍ ജസീഫ് (19) ആണ് മരിച്ചത്. 

അല്‍ ജസീഫ് സുഹൃത്തുക്കളായ അഞ്ചുപേരോടൊപ്പമാണ് പൊന്മുടിയിലെത്തിയത്. അവിടെ നിന്ന് തിരിച്ചുവരവേ രണ്ടാം ഹെയര്‍പിന്‍ വളവിന് സമീപത്തെ ഗോള്‍ഡന്‍ വാലിയിലാണ് അപകടം നടന്നത്. പൊന്മുടി കുന്നില്‍ നിന്ന് ഒഴുകുന്ന കല്ലാറിന്റെ പോഷകനദിയിലെ വഴുക്കന്‍ പാറകള്‍ക്കിടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ അല്‍ജസീഫ് കയത്തില്‍ അകപ്പെട്ടുപോവുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പായല്‍ നിറഞ്ഞ പാറയില്‍ പിടിച്ചുകയറാന്‍ കഴിയാത്തതിനാല്‍ മുങ്ങിമരിക്കുകയായിരുന്നുവെന്ന് പൊന്മുടി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia