HRC Booked | മോക് ഡ്രിലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവം; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
Dec 30, 2022, 18:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രിലിനിടെ യുവാവ് ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ല കലക്ടറും റിപോര്‍ട് നല്‍കണം.
മരിച്ച ബിനു 45 മിനിറ്റോളം വെള്ളത്തിനടിയില്‍ മുങ്ങിക്കിടന്നതായി പരാതിയില്‍ പറയുന്നു. യഥാസമയം ദുരന്തനിവാരണ സേന എത്തിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാടസാമി സമര്‍പിച്ച പരാതിയില്‍ പറയുന്നു.
മുന്‍കരുതല്‍ സ്വീകരിക്കാതെയുള്ള മോക് ഡ്രില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. റിപോര്‍ട് ലഭിച്ചശേഷം കമീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
Keywords: News,Kerala,State,Pathanamthitta,Case,Death,Top-Headlines,Trending, Youth drowned during mock drill; Human rights commission booked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

