ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

 


തൊടുപുഴ: (www.kvartha.com 01.10.2015) തൊടുപുഴയാറില്‍ യുവാവ് മുങ്ങിമരിച്ചു. കീരികോട് നെടുങ്കല്ലേല്‍ റിട്ട. അധ്യാപകന്‍ എന്‍.ജെ ജേക്കബിന്റെ മകന്‍ നിഖില്‍ ജേക്കബ്(22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ ഒളമറ്റം കമ്പിപ്പാലത്തിന് സമീപം ബന്ധുവിനൊപ്പം പുഴയിലേക്കിറങ്ങവേ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹം കണ്ടെടുത്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ നിഖില്‍ അടുത്തയാഴ്ച ഓസ്‌ട്രേലിയക്ക് പോകാനിരിക്കെയാണ് ദുരന്തം. മാതാവ്: ലിസി( മുതലക്കോടം എസ്.എച്ച് എച്ച്.എസ്.എസ് അധ്യാപിക). സഹോദരങ്ങള്‍: അഖില്‍ ജേക്കബ്( ഓസ്‌ട്രേലിയ), ടോം ജേക്കബ്(പ്ലസ് ടു വിദ്യാര്‍ഥി)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia