Tragedy | ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കുന്നതിനിടെ യുവാവ് കനാലിൽ മുങ്ങിമരിച്ചു

 
 Kothamangalam canal accident, youth drowns saving wife
 Kothamangalam canal accident, youth drowns saving wife

Representational Image Generated by Meta AI

● അപകടം പിണ്ടിമന അയിരൂർപ്പാടത്തിന് സമീപം 
● പെരിയാർവാലി ഹൈലവൽ കനാലിലാണ് അപകടം സംഭവിച്ചത്.
● ഇരുവരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്.

 

കോതമംഗലം: (KVARTHA) കനാലിൽ ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കുന്നതിനിടെ യുവാവ് ദാരുണമായി മുങ്ങിമരിച്ചു. ഉത്തർപ്രദേശിലെ സഹ്റാൻപൂർ സ്വദേശിയായ അംജാമാണ് (24) മരിച്ചത്. ഭാര്യ നസ്രീനെ  (19) രക്ഷപ്പെടുത്തുന്നതിനിടെയാണ് അംജാം അപകടത്തിൽപ്പെട്ടത്. പിണ്ടിമന അയിരൂർപ്പാടത്തിന് സമീപമായിരുന്നു അപകടം. വർക്ക്ഷോപ്പിൽ തൊഴിലാളികളായിരുന്നു ഇരുവരും.

പെരിയാർവാലി ഹൈലവൽ കനാലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ട നസ്രീനെ അംജാം സാഹസികമായി നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു. എന്നാൽ, ഭാര്യയെ രക്ഷിച്ചതിന് പിന്നാലെ അംജാം ഒഴുക്കിൽപ്പെടുകയും മുങ്ങിത്താഴുകയുമായിരുന്നു.

അംജാമിനെ കാണാതായ ഉടൻ തന്നെ നാട്ടുകാർ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കനാലിന്റെ താഴെ ഭാഗത്തുനിന്നാണ് അംജാമിന്റെ മൃതദേഹം കണ്ടെത്തിയത്. 
അപകടത്തിൽപ്പെട്ട നസ്രീനെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. 

A young man drowned in a canal in Kothamangalam while trying to save his wife. The deceased, Amjam, was a native of Uttar Pradesh. His wife, Nasrin, was rescued and admitted to the hospital.

#Kothamangalam, #CanalAccident, #Tragedy, #HeroicAct, #KeralaNews, #Drowning

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia