Accident | തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, കോട്ടയത്ത് ആംബുലൻസ് അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രോഗിയുമായി പോയിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
● ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
തിരുവനന്തപുരം: (KVARTHA) പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) മരിച്ചു. രാവിലെ 8 മണിയോടെ സംഭവിച്ച ഈ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കോട്ടയം പൊൻകുന്നം അട്ടിക്കലിൽ പുലർച്ചെ നാല് മണിയോടെ സംഭവിച്ച മറ്റൊരു അപകടത്തിൽ ഒരു രോഗി മരിച്ചു. രോഗിയുമായി പോയിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പാറത്തോട് സ്വദേശി പി.കെ. രാജുവാണ് മരിച്ചത്.
ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം സംഭവിച്ച വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് അപകടങ്ങളും സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Accident #Traffic #KSRTC #Ambulance #Fatality #Investigation
