അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെ സുപ്രധാന രേഖകള്‍ മോഷണം പോയി; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

മാവേലിക്കര: (www.kvartha.com 05.02.2018) അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെ സുപ്രധാന രേഖകള്‍ മോഷണം പോയതില്‍ മനംനൊന്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തഴക്കര വഴുവാടി മേലേടത്തു പുത്തന്‍വീട്ടില്‍ സജി മത്തായി (43) ആണു മരിച്ചത്.

അവധി കഴിഞ്ഞ് തിങ്കളാഴ്ചയായിരുന്നു സജിക്ക് തിരിച്ചുപോകേണ്ടിയിരുന്നത്. പോകാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതിനിടെയാണ് സുപ്രധാന രേഖകള്‍ കാണാനില്ലെന്നറിയുന്നത്. വിദേശത്തെ ജോലി അനുമതിപത്രവും ലൈസന്‍സും അടക്കമുള്ള രേഖകളാണു മോഷണം പോയത്. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണു സംഭവം. തഴക്കര എംഎസ് സെമിനാരി സ്‌കൂള്‍ പരിസരത്തു സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം പള്ളിയില്‍ പോയി മടങ്ങി വന്നപ്പോഴാണു സ്‌കൂട്ടറിന്റെ ബോക്‌സ് തുറന്നു കിടക്കുന്നതു സജിയുടെ ശ്രദ്ധയില്‍പെടുന്നത്.
 
 അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെ സുപ്രധാന രേഖകള്‍ മോഷണം പോയി; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബോക്‌സ് പരിശോധിച്ചപ്പോള്‍ ജോലി അനുമതിപത്രം, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്, പണം എന്നിവ ഉള്‍പ്പെടെ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിനെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചു. ഇതിനിടെയാണ് സജി കുഴഞ്ഞുവീണത്. ഉടനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുബൈയില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റ സുഹൃത്ത് പൈനുംമൂട് സ്വദേശി മനോജിനെ വീട്ടിലെത്തിക്കാനായി നാലു ദിവസം മുന്‍പാണു സജി നാട്ടിലെത്തിയത്. ദുബൈയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. തഴക്കര എംഎസ് സെമിനാരി എച്ച്എസ് റിട്ട. ജീവനക്കാരന്‍ ടി.ജി.മത്തായിയുടെയും മേരിയുടെയും മകനാണ്. ഭാര്യ: ലിറ്റി. മക്കള്‍: ഏഥാന്‍ എം.സജി, ഇവാന്‍ എം.സജി.

സംസ്‌കാരം ഫെബ്രുവരി ഏഴിനു ഉച്ചയ്ക്ക് രണ്ടുമണിക്ക് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും.

Keywords: Youth dies for cardiac arrest, Mavelikkara, News, theft, Robbery, Foreign, School, Complaint, Police, Hospital, Treatment, Accident, Injured, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia