Died | ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടയില്‍ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
Nov 14, 2023, 14:11 IST
ADVERTISEMENT
എടക്കര: (KVARTHA) ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടയില്‍ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെയ്യന്‍ സുനില്‍ (48) ആണ് മരിച്ചത്. പാലുണ്ട ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെ സുനിലിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ചൊവ്വാഴ്ച (14.11.2023) രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം.
ഉടന്‍തന്നെ സമീപ വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Youth died of heart attack while digging in the graveyard at Malappuram, Malappuram, News, Dead, Heart Attack, Obituary, Hospital, Treatment, Natives, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

