Accidental Death | പിലാത്തറയില്‍ വാഹനാപകടത്തില്‍ സ്‌കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ടോന്താര്‍ ചെങ്ങളത്തെ വിവി സുരേഷാണ് മരിച്ചത്
കണ്ടോന്താറില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂടര്‍ പിലാത്തറയില്‍ വെച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓടോറിക്ഷക്ക് ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ സുരേഷിന്റെ ദേഹത്ത് പിന്നാലെ വന്ന കാര്‍ കയറിയിറങ്ങുകയും ചെയ്താണ് മരണം സംഭവിച്ചത്
കണ്ണൂര്‍: (KVARTHA) പിലാത്തറയില്‍ വാഹനാപകടത്തില്‍ സ്‌കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കണ്ടോന്താര്‍ ചെങ്ങളത്തെ വിവി സുരേഷാണ് (45) മരിച്ചത്. വി വി ജനാര്‍ദനന്‍ - ദേവി ദമ്പതികളുടെ മകനാണ്. പിലാത്തറ മാതമംഗലം റോഡില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം.

കണ്ടോന്താറില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന സുരേഷിന്റെ സ്‌കൂടര്‍ പിലാത്തറയില്‍ വെച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓടോറിക്ഷക്ക് ഇടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ സുരേഷിന്റെ ദേഹത്ത് പിന്നാലെ വന്ന കാര്‍ കയറിയിറങ്ങുകയും ചെയ്താണ് മരണം സംഭവിച്ചത്. ഉടന്‍ തന്നെ സുരേഷിനെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: വേണി. മക്കള്‍: ഹരിദേവ്, ഹൃദിക. സഹോദരങ്ങള്‍: സുധീഷ്, സുമേഷ്. മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയില്‍. സംസ്‌ക്കാരം ശനിയാഴ്ച നടക്കും.