Obituary | ബൈക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Jan 10, 2024, 15:59 IST
കണ്ണൂര്‍: (KVARTHA) ഇരിട്ടിയില്‍ ബൈക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കീഴൂര്‍ കൂളിചെമ്പ്രയില്‍ കാഞ്ഞിരത്തിങ്കല്‍ ഹൗസില്‍ ആല്‍ബര്‍ട് ലൂക്കാസ്(19) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ പെരുവംപറമ്പ് കപ്പച്ചേരി വളവില്‍ വെച്ചായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം പടിയൂരില്‍ ക്ഷേത്രത്തിലെ ഉത്സവ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആല്‍ബര്‍ട് ലൂക്കാസ് സഞ്ചരിച്ച ബൈക് കപ്പച്ചേരിയില്‍ വെച്ച് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ ആല്‍ബര്‍ടിനെയും സഹയാത്രികന്‍ ആല്‍ബിയേയും പ്രദേശവാസികളും മറ്റ് കൂട്ടുകാരും ചേര്‍ന്ന് ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
രാജസ്താനിലെ ജയ്പൂര്‍ നിംസ് യൂനിവേഴ്സിറ്റിയില്‍ ബി എ സൈകോളജി വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആല്‍ബര്‍ട് ലൂക്കോസ് ക്രിസ്മസ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. അടുത്ത ദിവസം കോളജിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകടം. കാഞ്ഞിരത്തിങ്കല്‍ കെ വി സില്‍ജുവിന്റെയും കെ വി സില്‍ജയുടെയും മകനാണ് മരിച്ച ആല്‍ബര്‍ട്. സഹോദരന്‍: ജെറാള്‍ഡ് (തെറാപിസ്റ്റ്, തണല്‍ റീഹാബിലിറ്റേഷന്‍ ).

Keywords: Youth Died in Road Accident, Kannur, News, Accidental Death, Hospital, Treatment, Obituary, Student, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.