Accidental Death | കോട്ടയം താന്നിക്കപ്പടിയില്‍ ബൈകും ബസും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ദാരുണാന്ത്യം

 


ADVERTISEMENT

കോട്ടയം: (www.kvartha.com) കോട്ടയം താന്നിക്കപ്പടിയില്‍ ബൈകും ബസും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. താന്നിക്കപ്പടിയിലെ പെട്രോള്‍ പമ്പിനു മുന്നില്‍വച്ചാണ് അപകടം സംഭവിച്ചത്. മീനടം പാടത്തുപറമ്പില്‍ ചെറിയാന്റെ മകന്‍ ഷിന്റോ (26) ആണ് മരിച്ചത്.

Accidental Death | കോട്ടയം താന്നിക്കപ്പടിയില്‍ ബൈകും ബസും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് ദാരുണാന്ത്യം

വടവാതൂര്‍ ഭാഗത്തുനിന്നു വന്ന ബൈക് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമായി ഇടിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്നയുടനെ പ്രദേശവാസികള്‍ യുവാവിനെ ബസിനടിയില്‍നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: പരേതയായ കുഞ്ഞുമോള്‍, സഹോദരന്‍: സിജോ ചെറിയാന്‍.

Keywords:  Youth Died in Road Accident, Kottayam, News, Accidental Death, Injury, Obituary, Dead Body, Hospital, Natives, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia