Accidental Death | ഉളിക്കലില്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
Sep 15, 2023, 23:14 IST
ADVERTISEMENT
പേരാവൂര്‍: (www.kvartha.com) ഉളിക്കല്‍ ടൗണിനടുത്ത് ലിസ്‌കോ വായനശാലയ്ക്ക് സമീപം ലോറിയും സ്‌കൂടിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കോക്കാട് കോളനിയിലെ ഗോകുല്‍ (22) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന പയ്യാവൂര്‍ ഉപ്പു പടന്ന കോളനിയിലെ വിഷ്ണു (21)വിനെ സാരമായ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ഗോകുല്‍ കൂലിപ്പണിക്കാരനാണ്. അച്ഛന്‍: ഗോപാലന്‍. അമ്മ: രജനി. സഹോദരങ്ങള്‍: രഞ്ജിത്, ഗോപിക. സംസ്‌കാരം പിന്നീട് നടക്കും.
Keywords: Youth Died in Road Accident, Kannur, News, Accidental Death, Injury, Lorry, Scooter, Hospital, Treatment, Dead Body, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

