SWISS-TOWER 24/07/2023

Accidental Death | നിയന്ത്രണംവിട്ട ബൈക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ബൈക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് റോഡിലെ പെരളശ്ശേരിയില്‍ വ്യാഴാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. മമ്മാക്കുന്ന് കുഞ്ഞിക്കണ്ടി മാലിക് ദിനാറിന്റെ മകന്‍ ദാറുല്‍ ഫത്വാഹ് വീട്ടില്‍ ഫായിസാണ് (19) മരിച്ചത്.

Accidental Death | നിയന്ത്രണംവിട്ട ബൈക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം

സുഹൃത്തിനെ മമ്പറത്ത് കൊണ്ടുവിട്ടശേഷം മമ്മാക്കുന്ന് വീട്ടിലേക്ക് വരുന്നതിനിടെ പെരളശ്ശേരി എകെജി ഹയര്‍സെകന്‍ഡറി സ്‌കൂളിന് സമീപമായിരുന്നു അപകടം. ഉടന്‍ തന്നെ ചാലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Accidental Death | നിയന്ത്രണംവിട്ട ബൈക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മൃതദേഹം വെള്ളിയാഴ്ച രാവിലെ ജില്ലാ ആശുപതിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ചു മമ്മാക്കുന്ന് ജുമാ മസ്ജിദില്‍ ഖബറടക്കി.

ഉമ്മ : നസീമ. സഹോദരങ്ങള്‍: മുഹമ്മദ് ഫാളില്‍, മുഹമ്മദ് ഫായിമ്, ഫായിമ ഫാത്വിമ.

Keywords:  Youth Died in Road Accident, Kannur, News, Accidental Death, Dead Body, Bike Accident, Electric Post, Hospital, Treatment, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia