SWISS-TOWER 24/07/2023

Accidental Death | വെഞ്ഞാറമൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറി ഉടമയ്ക്ക് ദാരുണാന്ത്യം

 


തിരുവനന്തപുരം: (KVARTHA) വെഞ്ഞാറമൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കടയുടമയ്ക്ക് ദാരുണാന്ത്യം. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ 4.45-നാണ് അപകടം നടന്നത്.

ആന്ധ്രാപ്രദേശ് സ്വദേശികളായ അയ്യപ്പഭക്തരാണ് കാറിലുണ്ടായിരുന്നത്. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജന്‍ക്ഷനു സമീപം കാരേറ്റ് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ പി 39 ആര്‍ എല്‍ 9990 നമ്പരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

Accidental Death | വെഞ്ഞാറമൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറി ഉടമയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ജന്‍ക്ഷനിലെ നെസ്റ്റ് ബേകറി എന്ന കടയിലേക്കാണ് പാഞ്ഞുകയറിയത്. കാറിലുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നുവെങ്കിലും ഗുരുതരമല്ല. എല്ലാവരും ഗോകുലം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords:   Youth Died in Road Accident, Thiruvananthapuram, News, Accidental Death, Road Accident, Sabarimala Pilgrims, Hospital, Injury, Obituary, Ramesan, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia