Accidental Death | കണ്ണൂര്‍ അലവില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കല്യാശേരി സ്വദേശിയായ യുവാവ് മരിച്ചു
Jan 29, 2023, 16:04 IST
പഴയങ്ങാടി: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന് സമീപമുള്ള അലവിലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു. കല്യാശ്ശേരി ഹാജിമൊട്ട സ്വദേശി കെ ജയേഷ്(26) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ചെ രണ്ടുമണിക്ക് അലവില്‍ ജന്‍ക്ഷനിലാണ് അപകടം നടന്നത്. കൂട്ടുകാരോടൊപ്പം കണ്ണൂരിലെ ഹോടെലില്‍ ഭക്ഷണം ക ഴിക്കാന്‍ പോകുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.
കാര്‍ റോഡരികിലെ കൈവണ്ടിയില്‍ തട്ടി നിയന്ത്രണം വിട്ടാണ് മരത്തില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റില്‍ ഉണ്ടായിരുന്നവര്‍ എല്ലാവരും കാറിന് പുറത്തേക്ക് തെറിച്ചുവീണു. ജയേഷിനെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസും സമീപവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അപകടത്തില്‍പ്പെട്ട കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Keywords: Youth Died in Road Accident, Kannur, News, Accidental Death, Injured, Hospital, Treatment, Kerala.
തറവാട് ക്ഷേത്രത്തില്‍ കളിയാട്ടം നടക്കുന്നതിനിടയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സംഘം യാത്രതിരിച്ചത്. കാറില്‍ കൂടെയുണ്ടായിരുന്ന ഒവി മനീഷ് (19), കെ സായന്ത് (18), പി കിരണ്‍ (17), പി ആദര്‍ശ് (20) എന്നിവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാര്‍ റോഡരികിലെ കൈവണ്ടിയില്‍ തട്ടി നിയന്ത്രണം വിട്ടാണ് മരത്തില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റില്‍ ഉണ്ടായിരുന്നവര്‍ എല്ലാവരും കാറിന് പുറത്തേക്ക് തെറിച്ചുവീണു. ജയേഷിനെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസും സമീപവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അപകടത്തില്‍പ്പെട്ട കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Keywords: Youth Died in Road Accident, Kannur, News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.