Accidental Death | മില്‍മ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
Jan 28, 2023, 12:36 IST
താമരശ്ശേരി: (www.kvartha.com) മില്‍മ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ദേശീയപാതയില്‍ ഈങ്ങാപ്പുഴ എലോക്കരയില്‍ വെള്ളിയാഴ്ച വൈകിട്ട് 3.30ഓടെയാണ് അപകടം. മലപ്പുറം ചേലേമ്പ്ര കുറ്റിപ്പാലപ്പറമ്പില് അബ്ദുര്‍ റഹ് മാന്‍-റുഖിയ ദമ്പതികളുടെ മകനും സുല്‍ത്താന്‍ ബത്തേരി കോടതിപ്പടി പുത്തന്‍കുന്ന് വെങ്കരിങ്കടക്കാട്ടില്‍ താമസക്കാരനുമായ ശഫീഖ് (46) ആണ് മരിച്ചത്.
പരുക്കേറ്റ ശഫീഖിനെ ഉടന്‍തന്നെ താമരശ്ശേരി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: റജീന. മക്കള്‍: ദില്‍കര്‍ ശാജ്, അമല്‍ ശാജ്. സഹോദരങ്ങള്‍. സാദിഖ്, അസ്മാബി.
Keywords: Youth Died in Road Accident, Kozhikode, News, Local News, Accidental Death, Injured, Hospital, Treatment, Kerala.
വയനാട് ഭാഗത്തുനിന്നും വരുകയായിരുന്ന ശഫീഖ് ഓടിച്ച നാനോ കാറില്‍ എതിരെ വന്ന മില്‍മയുടെ കണ്ടെയ് നര് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സമീപവാസികള്‍ ഓടിക്കൂടി കാര്‍ വെട്ടിപ്പൊളിച്ചാണ് ശഫീഖിനെ പുറത്തെടുത്തത്.
പരുക്കേറ്റ ശഫീഖിനെ ഉടന്‍തന്നെ താമരശ്ശേരി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: റജീന. മക്കള്‍: ദില്‍കര്‍ ശാജ്, അമല്‍ ശാജ്. സഹോദരങ്ങള്‍. സാദിഖ്, അസ്മാബി.
Keywords: Youth Died in Road Accident, Kozhikode, News, Local News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.