Accidental Death | 'ചെറുകുന്നില്‍ ബൈകിടിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു'
Sep 22, 2023, 20:39 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ചെറുകുന്നില്‍ ബൈകിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ ബര്‍ദ്വാന്‍ സ്വദേശി ജമാല്‍ ഖാന്(53) ആണ് മരിച്ചത്. ബൈക് യാത്രക്കാരനായ കര്‍ണാടക ഉഡുപ്പി സ്വദേശി ശ്രേയരാജ് ഷെട്ടിക്ക് നിസാരപരുക്കേറ്റു. സുഹൃത്തിനൊപ്പം ബൈകില്‍ തൃശൂരിലേക്ക് പോവുകയായിരുന്നു ഇയാള്‍. വെളളിയാഴ്ച രാവിലെ ഏഴുമണിയോടെ കൊവ്വപ്പുറം ഓടോറിക്ഷ സ്റ്റാന്‍ഡിന് അടുത്തുവെച്ചായിരുന്നു അപകടം.
കൊവ്വപ്പുറത്തെ താമസസ്ഥലത്തു നിന്നും പാപ്പിനിശേരിയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ജമാല്ഖാന് ഒരാഴ്ച മുമ്പാണ് കണ്ണൂരിലെത്തിയത്. കൂട്ടുകാരുമൊത്ത് നടന്നുപോവുകയായിരുന്ന ജമാല്‍ ഖാനെ പുറകില്‍ നിന്ന് എത്തിയ ബൈക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് ഇയാളെ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാവിലെ പത്തുമണിയോടെ മരണം സംഭവിച്ചു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Keywords: Youth Died in Road Accident, Kannur, News, Accidental Death, Dead Body, Hospital, Obituary, Bike Accident, Police, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.