Obituary | കണ്ണൂരില്‍ ചെങ്കല്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; സഹയാത്രികയ്ക്ക് പരുക്ക്
Sep 7, 2024, 22:39 IST
Photo Credit: Arranged
ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കണ്ണൂര്‍: (KVARTHA) അഞ്ചരക്കണ്ടി - മമ്പറം റോഡിലെ പൊയനാട് ചെങ്കല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൈലുള്ളി മെട്ട സ്വദേശി ഷാരോണ്‍ (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികയ്ക്ക് തലക്ക് സാരമായി പരുക്കേറ്റു. ഇവരെ കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും മമ്പറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷാരോണിനെ ഓടിയെത്തിയ പ്രദേശവാസികള്‍ ഉടന്‍തന്നെ കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല.
#Kannuraccident #Keralaaccident #roadsafety #lorryaccident #bikeaccident #RIP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.