Youth died | ചെറുപുഴയില്‍ കാറില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരണമടഞ്ഞു

 


കണ്ണൂര്‍: (www.kvartha.com) ചെറുപുഴ ബസ് സ്റ്റാന്‍ഡിനടുത്ത് ചെറിയപാലത്തിന് സമീപം കാറില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരണമടഞ്ഞു. ആലക്കോട് മണക്കടവ് സ്വദേശി വൈദ്യന്‍പറമ്പില്‍ രതീഷാ(42)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് രതീഷിനെ കാറില്‍ അവശ നിലയില്‍ കണ്ടെത്തിയത്.
Youth died | ചെറുപുഴയില്‍ കാറില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരണമടഞ്ഞു
ചെറുപുഴ പൊലിസും ബന്ധുക്കളും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. മണക്കടവ് സ്റ്റുഡിയോ ഉടമയായിരുന്നു രതീഷ്. പിന്നീട് സ്റ്റുഡിയോ വിട്ട് കൊട്ടയാട് ടൗണില്‍ തട്ടുകട നടത്തിവരികയായിരുന്നു.

ഭാര്യ: ദിവ്യ. രണ്ട് പെണ്‍മക്കളുണ്ട്.

Keywords:  Kannur, Kerala, News, Top-Headlines, Youth, Car, Hospital, Youth died in Cherupuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia