Accidental Death | പഴയങ്ങാടിയില്‍ നിയന്ത്രണം വിട്ട ബൈക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടിയില്‍ നിയന്ത്രണം വിട്ട മോടോര്‍ ബൈക് വൈദ്യുതി തൂണിലിടിച്ച് മാട്ടൂല്‍ സ്വദേശിയായ യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത് കാവിലെ പറബ് റേഷന്‍ കടയ്ക്ക് മുന്നിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാട്ടൂല്‍ ജസിന്ത ബില്‍ഡിങ്ങിന് സമീപത്തെ പുതുക്കന്‍ സാബു ജോസാണ് (29) മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്മോടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Accidental Death | പഴയങ്ങാടിയില്‍ നിയന്ത്രണം വിട്ട ബൈക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

സംസ്‌ക്കാരം ഉച്ചയ്ക്ക് ശേഷം മാട്ടൂല്‍ നോര്‍ത് സാന്‍ നികോളാസ് ചര്‍ച് ദേവാലയ സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാട്ടൂല്‍ നോര്‍തിലെ പരേതനായ ജോസ് - ബേബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷെര്‍ലി.

Keywords:  Youth Died in Bike Accident, Kannur, News, Accidental Death, Obituary, Medical College, Treatment, Natives, Sabu Jose, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia