Accidental Death | കണ്ണൂരില്‍ ബൈക് അപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെ യുവാവും ചികിത്സയ്ക്കിടെ മരിച്ചു

 


ADVERTISEMENT

വളപട്ടണം: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷനടുത്തുള്ള ചാലാട് വൈദ്യുതി പോസ്റ്റില്‍ നിയന്ത്രണം വിട്ട ബൈക് ഇടിച്ചു പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവും മരിച്ചു. അഴീക്കോട് കല്ലടത്തോട് സ്വദേശി പ്രണവാണ് (22) മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ആറാങ്കോട്ടത്തെ അതുല്‍ (23) അപകടത്തില്‍ മരിച്ചിരുന്നു.

Accidental Death | കണ്ണൂരില്‍ ബൈക് അപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെ യുവാവും ചികിത്സയ്ക്കിടെ മരിച്ചു

ഇവരോടൊപ്പമുണ്ടായിരുന്ന ആറാങ്കോട്ടത്തെ അക്ഷയ്(23) പരുക്കേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച ചാലാട് കാനറ ബാങ്കിന് സമീപത്തായിരുന്നു അപകടം. കണ്ണൂരിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക് എതിരെ വന്ന സ്‌കൂടറുമായി കൂട്ടിയിടിച്ച് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു.

Keywords:  Youth Died In Bike Accident, Kannur, News, Accidental Death, Hospital, Scooter, Pranav,  Treatment, Injury, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia