Protest | ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക് യാത്രക്കാരന്‍ മരിച്ചതില്‍ പ്രതിഷേധം; മൃതദേഹവുമായി റോഡ് ഉപരോധിച്ചു
Nov 13, 2023, 17:03 IST
തൃശ്ശൂര്‍: (KVARTHA) ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക് യാത്രക്കാരന്‍ മരിച്ചതില്‍ പ്രതിഷേധവുമായി രംഗത്തെത്തി പ്രദേശവാസികള്‍. യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് മുന്നില്‍ പോയിരുന്ന കാറിനെ അശ്രദ്ധമായി മറികടന്നതാണ് ബൈക് യാത്രക്കാരന്റെ ജീവനെടുക്കാന്‍ ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സമീപവാസികളുടെ നേതൃത്വത്തിലാണ് മൃതദേഹവുമായി എത്തിയ ആംബുലന്‍സ് റോഡില്‍ നിര്‍ത്തിയിട്ട് വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. അപകടമുണ്ടാക്കിയ കിരണ്‍ എന്ന കംപനിയുടെ ബസ് തടഞ്ഞ്, ബസില്‍ മരിച്ച യുവാവിന്റെ ഫ്‌ലക്‌സ് കെട്ടി പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
അരിമ്പൂര്‍ - കാഞ്ഞാണി - തൃശൂര്‍ സംസ്ഥാന പാതയില്‍ എറവ് കപ്പല്‍പ്പള്ളിക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം. ബൈകില്‍ സഞ്ചരിക്കുകയായിരുന്ന എറവ് സ്വദേശിയായ സൗരവ് (25) ആണ് മരിച്ചത്. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ വന്ന സൗരവ് സഞ്ചരിച്ച ബൈകും കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സൗരവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് പ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് ഒളരിയിലെ ആശുപത്രിയിലും തുടര്‍ന്ന് കുറുക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും എത്തിച്ചു. അപകടത്തില്‍ സൗരവിന്റെ ആന്തരിക അവയവങ്ങള്‍ക്കും ഒരു കണ്ണിനും ഗുരുതരമായി ക്ഷതം ഏറ്റിരുന്നതായും തുടയെല്ല് പൊട്ടുകയും വാരിയെല്ലുകള്‍ ഒടിഞ്ഞതായും ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശ്ശൂരിലെ ചീരന്‍സ് യമഹയുടെ ഷോറൂമിലെ മെകാനിക്കാണ് സൗരവ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.