Allegation | തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിലെ ജലസംഭരണിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിന് പിന്നില്‍ നഗരസഭയുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍
Dec 27, 2023, 10:34 IST
കണ്ണൂര്‍: (KVARTHA) തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിലെ ജലസംഭരണിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിന് പിന്നില്‍ നഗരസഭയുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍. തലശ്ശേരി നഗരസഭ വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയത്തിലെ ജലസംഭരണിയിലാണ് യുവാവ് ദാരുണമായി മരിച്ചത്.
പവലിയന്‍ ഉള്‍പെടെയുള്ള ഷോപിംഗ് കോംപ്ലക്സിന്റെ ടെറസിലെ അടപ്പില്ലാത്ത ജല സംഭരണിയില്‍ വീണ് പാനൂര്‍ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിന്‍ കുമാറാണ് (25) മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ രണ്ടരയോടെയാണ് അപകടം.
ഇലക്ട്രീഷ്യനായ സജിന്‍ കുമാര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പോര്‍ട് സ് കാര്‍ണിവലിനോടനുബന്ധിച്ച് ദീപാലങ്കാരത്തിനു കയറിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. വൈകുന്നേരത്തോടെ തന്നെ കെട്ടിടം അലങ്കരിക്കാന്‍ സജിന്‍ കുമാര്‍ ഉള്‍പെടെയുള്ളവര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
ടെറസിനു മുകളില്‍ ദീപാലങ്കാരം നടത്തുന്നതിനിടയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിക്കു വേണ്ടി ടെറസിനു മുകളില്‍ സജ്ജീകരിച്ച ജല സംഭരണിയില്‍ വീഴുകയായിരുന്നു. ഏറെ വൈകിയിയിട്ടും സജിന്‍ കുമാറിനെ കാണാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് തലശ്ശേരി ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ജല സംഭരണിക്ക് അടപ്പില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
സുനില്‍ കുമാര്‍-ചന്ദ്രി ദമ്പതികളുടെ മകനാണ് സജിന്‍. സുജിന്‍ കുമാര്‍ ഏകസഹോദരനാണ്. കെപി മോഹനന്‍ എം എല്‍ എ, നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ എം ജമുനാ റാണി ടീചര്‍, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി തുടങ്ങിയവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. തലശേരി എ സി പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരണകാരണം നഗരസഭയുടെ അനാസ്ഥയാണെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പവലിയന്‍ ഉള്‍പെടെയുള്ള ഷോപിംഗ് കോംപ്ലക്സിന്റെ ടെറസിലെ അടപ്പില്ലാത്ത ജല സംഭരണിയില്‍ വീണ് പാനൂര്‍ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിന്‍ കുമാറാണ് (25) മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ രണ്ടരയോടെയാണ് അപകടം.
ടെറസിനു മുകളില്‍ ദീപാലങ്കാരം നടത്തുന്നതിനിടയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിക്കു വേണ്ടി ടെറസിനു മുകളില്‍ സജ്ജീകരിച്ച ജല സംഭരണിയില്‍ വീഴുകയായിരുന്നു. ഏറെ വൈകിയിയിട്ടും സജിന്‍ കുമാറിനെ കാണാത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് തലശ്ശേരി ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ജല സംഭരണിക്ക് അടപ്പില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
Keywords: Youth died after falling into waterfall, Kannur, News, Allegation, Hospital, Treatment, Family, Dead, Electrician, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.