SWISS-TOWER 24/07/2023

Accidental Death | റെയില്‍വേ സ്റ്റേഷനില്‍നിന്ന് വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിന്‍ നീങ്ങി; ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ് കുരുങ്ങിയ യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലുവ: (www.kvartha.com) നീങ്ങി തുടങ്ങിയ തീവണ്ടിയിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തൃശൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.

നിര്‍ത്തിയിട്ടപ്പോള്‍ വെള്ളം വാങ്ങാന്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങിയ ജിബിന്‍ തിരിച്ച് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് സംഭവം. അപ്പോഴേക്കും ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. ഇതിനിടെ ജിബിന്‍ നിലതെറ്റി താഴെ വീഴുകയായിരുന്നു. 
Aster mims 04/11/2022

ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ ജിബിനെ ഉടന്‍തന്നെ കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

അതേസമയം, വടകരയിലും ഒരാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍പിടുത്ത തൊഴിലാളിയായ കുരിയാടിയിലെ കോയന്റവളപ്പില്‍ രജീഷ് (42) ആണ് മരിച്ചത്. വടകര പൂവാടന്‍ ഗേറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Accidental Death | റെയില്‍വേ സ്റ്റേഷനില്‍നിന്ന് വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിന്‍ നീങ്ങി; ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ് കുരുങ്ങിയ യുവാവിന് ദാരുണാന്ത്യം


Keywords: News, Kerala, Kerala-News, Accident-News, Accidental Death, Youth, Died, Train, Aluva, Railway Station, Youth died after falling from moving train at Aluva railway station.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia