ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 29.05.2016) നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം ആദ്യമായി ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ കെ.പി.സി.സി നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം. കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റംവേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
ഡി.സി.സികളിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും നേമം സീറ്റിലെ വോട്ട് ചോര്‍ച്ച എ.ഐ.സി.സി അന്വേഷിക്കണം. മലബാറില്‍ ചിലേടത്ത് സി.പി.എമ്മും മുസ്ലിംലീഗും ഒത്തുകളിച്ചു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതൃസ്ഥാനം വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് കെ.പി.സി.സി പ്രസിഡന്റും മാതൃകയാക്കണം.
ഇനിയുള്ളകാലം ചിഹ്നം നോക്കി ആരും വോട്ട്‌ചെയ്യില്ലെന്ന എ.കെ. ആന്റണിയുടെ പ്രസ്താവനക്കെതിരേയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അഴിമതിക്കാരെയും ആരോപണവിധേയരേയും മത്സരിപ്പിച്ചതാണ് തിരിച്ചടിക്ക് കാരണം. പാര്‍ട്ടിഫണ്ട് തോന്നുംപടി ചെലവാക്കുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് തിരുത്തണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
Keywords: Thiruvananthapuram, Kerala, KPCC, Youth Congress, UDF, Congress, V.M Sudheeran, Oommen Chandy, Assembly Election, Muslim-League., Kerala News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.