Punching protest | ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത് കോണ്‍ഗ്രസിന്റെ പഞ്ചിംഗ് പ്രതിഷേധം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) രാജ്യ തലസ്ഥാനത്ത് ഗുസ്തി താരങ്ങള്‍ നടത്തി വരുന്ന സമരത്തിന് നേരെ കേന്ദ്ര സര്‍കാര്‍ നടത്തിയ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യന്‍ യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നരേന്ദ്ര മോദിയുടെ മുഖത്ത് പഞ്ച് ചെയ്ത് കൊണ്ട് യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

ജില്ലാ ആക്ടിങ് പ്രസിഡന്റ് വി രാഹുല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂടീവ് അംഗം റോബര്‍ട് വെള്ളാം വെള്ളി, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്, കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, പ്രശാന്ത് മാസ്റ്റര്‍, മഹിത മോഹന്‍, നേതാക്കളായ വരുണ്‍ എംകെ, നികേത് നാറാത്ത്, കെ സി രജീഷ്, റിജിന്‍ ബാബു, അബ്ദുല്‍ വാജിദ്, സുരാഗ് പരിയാരം, റിസ് വാന്‍, അഷിത്ത്, അശോകന്‍, ഉമ്മര്‍ മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്‍ഡ്യന്‍ കായിക ലോകത്തിന് അപമാനമാണ് നരേന്ദ്രമോദിയുടെ സര്‍കാര്‍ എന്ന് യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആരോപിച്ചു. ഇന്‍ഡ്യയുടെ അഭിമാനം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിയ താരങ്ങളെയാണ് നരേന്ദ്രമോദിയുടെ ഭരണകൂടം തെരുവില്‍ വലിച്ചിഴച്ചു കൊണ്ടുപോയത്. 

Punching protest | ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത് കോണ്‍ഗ്രസിന്റെ പഞ്ചിംഗ് പ്രതിഷേധം

ഇന്‍ഡ്യക്ക് നാണക്കേടായി പീഡനക്കാരനായ ബിജെപി നേതാവായ എം പിയെ സംരക്ഷിച്ചുകൊണ്ട് പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നു വരണമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു.

Keywords: Youth Congress punching protest in solidarity with wrestlers, Kannur, News,  Youth Congress, Criticism, Protest, Allegation, Punching, Wrestlers, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia