Protest | യൂത്ത് കോൺഗ്രസ് പ്രതിഷേധം: പി പി ദിവ്യയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം; ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി


● പൊലീസ് നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
● പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു.
കണ്ണൂർ: (KVARTHA) എ.ഡി.എം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ കണ്ണപുരത്തെ വീട്ടിലേക്ക് നടത്തിയ മാർച്ചിലാണ് വ്യാപക സംഘർഷം. പി.പി.ദിവ്യയുടെ വീടിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ രണ്ടു വിഭാഗം തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ യൂത്ത് കോൺഗ്രസ് പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു.
തുടർന്ന്, പൊലീസ് ബലപ്രയോഗം നടത്തി നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വനിതാ പ്രവർത്തകരെ ഉൾപ്പെടെ നൂറോളം പേരെയാണ് അറസ്റ്റു ചെയ്തു നീക്കിയത്. യൂത്ത് കോൺഗ്രസ് നേതാക്കളായ വിജിൽ മോഹൻ, ഫർസീൻ മജീദ്, രാഹുൽ വെച്ചിയാട്ട് എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് ദിവ്യയുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
#YouthCongress #KeralaProtest #PPDivya #Kannur #Police #Arrest #Demonstration