Protest | 'ഇഷ്ടക്കാര്‍ക്ക് നിയമനം'; കണ്ണൂര്‍ സര്‍വകലാശാല അധികൃതരെ യൂത് കോണ്‍ഗ്രസ് ഉപരോധിച്ചു
Feb 27, 2023, 18:36 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകാശാലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജില്‍ നിന്ന് താല്‍കാലിക ഒഴിവുകള്‍ നികത്താന്‍ ഇന്റര്‍വ്യൂ നടത്താന്‍ വേണ്ട ലിസ്റ്റ് കൊടുത്തിട്ടും അതിനു തയ്യാറാകാതെ പിന്‍വാതില്‍ നിയമനം നടത്താന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമിക്കുന്നതായി ആരോപിച്ച് ഉപരോധ സമരവുമായി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒന്നര വര്‍ഷത്തോളം ഇഷ്ടക്കാര്‍ക്കും, രാഷ്ട്രീയ നിയമനം നടത്തുന്നതിന് വേണ്ടിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജ് നല്‍കിയ ലിസ്റ്റ് പൂഴ്ത്തിവെച്ചുവെന്നാണ് യൂത് കോണ്‍ഗ്രസിന്റെ ആരോപണം.
യൂണിവേഴ്‌സിറ്റി പിവിസിയെയും, രജിസ്ട്രാരേയുമാണ് യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപരോധിച്ചത്. നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജില്‍ നിന്ന് ലിസ്റ്റ് കൊടുത്ത പ്രകാരം യൂനിവേഴ്‌സിറ്റി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്നത്. ഈ ഇന്റര്‍വ്യൂ വരെ ഇവരെ മറ്റു ഒഴിവിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജില്‍ നിന്ന് പരിഗണിക്കാത്തത് മൂലം ഇവരുടെ ഒന്നരവര്‍ഷം നഷ്ടപ്പെടുത്തുകയാണ് യൂണിവേഴ്‌സിറ്റി ചെയ്തതെന്നും ഇതിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നും യൂത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ഇന്റര്‍വ്യൂ താമസിച്ചതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാം എന്നുള്ള രജിസ്ട്രാറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വൈസ് പ്രസിഡന്റ് വി രാഹുല്‍, ജിജോ ആന്റണി, ശ്രീജേഷ് കൊയ്‌ലേരിയന്‍, രോഹിത് കണ്ണന്‍, അനസ് നമ്പ്രം, ഷോബിന്‍ തോമസ്, ഇമ്രാന്‍ പി, ലിഷ വി വി, നിമിഷ വിപിന്‍, ചിന്മയ് എ ആര്‍, യഹ്യ പള്ളിപ്പറമ്പ, വരുണ്‍ സിവി, ജിഷ്ണു പെരിയച്ചൂര്‍, ജിതിന്‍ പികെ കൊളപ്പ, ഷംസു മയ്യില്‍, രാഹുല്‍ പൂങ്കാവ്, സുരാഗ് പരിയാരം എന്നിവര്‍ നേതൃത്വം നല്‍കി. ഒന്നര മണിക്കൂറോളം ഉപരോധസമരം നീണ്ടുനിന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Protest, Youth Congress, Political-News, Politics, Kannur-University ,University, Controversy, Youth Congress protest in Kannur University.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.