Youth Congress meetings | യൂത് കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ക്ക് സിപിഎമിന്റെ ശക്തി കേന്ദ്രമായ പിണറായി പാറപ്രത്ത് തുടക്കമായി
Mar 5, 2023, 22:08 IST
തലശേരി: (www.kvartha.com) യൂത് കോണ്‍ഗ്രസിന്റെ യൂനിറ്റ് സമ്മേളനത്തിന് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. 'നീതി നിഷേധങ്ങളില്‍ നിശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല'എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് സമ്മേളനങ്ങള്‍ നടത്തുന്നത്.
യൂനിറ്റ് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം സിപിഎം ശക്തികേന്ദ്രമായ പിണറായിലെ പാറപ്പുറം യൂനിറ്റ് സമ്മേളനത്തോടെ തുടക്കം കുറിച്ചു. സമ്മേളനം ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
നീതി നിഷേധങ്ങളുടെയും അധികാരമുപയോഗിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ ജനാധിപത്യ ശക്തികളെയും മാധ്യമങ്ങളെയും കൂച്ചു വിലങ്ങിടാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ കഴിയുന്നതാണ് യൂത് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം എന്നും, അഴിമതിയില്‍ മുങ്ങി കുളിച്ച് നില്ക്കുന്ന പിണറായി വിജയനെതിരെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ ഉള്ള ചാലകശക്തിയായി യൂത് കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ മാറുമെന്നും യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷനായി. റിജിന്‍ രാജ്, രാജീവന് മാസ്റ്റര്‍, പുതുകൂടി ശ്രീധരന്, വി രാഹുല്‍, തേജസ് മാസ്റ്റര്‍, സജേഷ് അഞ്ചരക്കണ്ടി, ജിതിന് ലൂക്കോസ്, സനോജ് പാലേരി, ദിലീപ് കുമാര്‍ എം കെ, ധനരാജ്, മാസ്റ്റര്‍ മിഥുന് മാറോളി, പ്രജിലേഷ് പി, പാലേരി ബാബു, രജീഷ് കെ, അഭയ എം, ബിജു പി വി, രാഹുല്‍ കോയൂര്‍, അമല്‍ രാജ് എന്നിവര്‍ സംസാരിച്ചു.
മാര്ച് 19 വരെ യൂനിറ്റ് സമ്മേളനങ്ങളും മാര്ച് 20മുതല്‍ ഏപ്രില്‍ 16വരെ മണ്ഡലം സമ്മേളനങ്ങളും ഏപ്രില്‍ 17 മുതല്‍ മെയ് ആറുവരെ അസംബ്ലി സമ്മേളനങ്ങളും ജില്ലയില്‍ നടക്കും. മെയ് രണ്ടാംവാരത്തില്‍ ജില്ലാസമ്മേളനവും മെയ് 22 മുതല്‍ 24വരെ സംസ്ഥാന സമ്മേളനവും തൃശൂരില്‍ നടക്കുമെന്ന് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് അറിയിച്ചു.
Keywords: Youth Congress meetings started CPM's powerhouse, Pinarayi Paraprath, Thalassery, News, Politics, Youth Congress, Meeting, CPM, Kerala.
യൂനിറ്റ് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം സിപിഎം ശക്തികേന്ദ്രമായ പിണറായിലെ പാറപ്പുറം യൂനിറ്റ് സമ്മേളനത്തോടെ തുടക്കം കുറിച്ചു. സമ്മേളനം ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
നീതി നിഷേധങ്ങളുടെയും അധികാരമുപയോഗിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ ജനാധിപത്യ ശക്തികളെയും മാധ്യമങ്ങളെയും കൂച്ചു വിലങ്ങിടാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാന്‍ കഴിയുന്നതാണ് യൂത് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം എന്നും, അഴിമതിയില്‍ മുങ്ങി കുളിച്ച് നില്ക്കുന്ന പിണറായി വിജയനെതിരെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ ഉള്ള ചാലകശക്തിയായി യൂത് കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ മാറുമെന്നും യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
മാര്ച് 19 വരെ യൂനിറ്റ് സമ്മേളനങ്ങളും മാര്ച് 20മുതല്‍ ഏപ്രില്‍ 16വരെ മണ്ഡലം സമ്മേളനങ്ങളും ഏപ്രില്‍ 17 മുതല്‍ മെയ് ആറുവരെ അസംബ്ലി സമ്മേളനങ്ങളും ജില്ലയില്‍ നടക്കും. മെയ് രണ്ടാംവാരത്തില്‍ ജില്ലാസമ്മേളനവും മെയ് 22 മുതല്‍ 24വരെ സംസ്ഥാന സമ്മേളനവും തൃശൂരില്‍ നടക്കുമെന്ന് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് അറിയിച്ചു.
Keywords: Youth Congress meetings started CPM's powerhouse, Pinarayi Paraprath, Thalassery, News, Politics, Youth Congress, Meeting, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.