ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം: യൂത്ത് കോണ്‍. മാര്‍ച്ചില്‍ സംഘര്‍ഷം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.06.2016) സി പി എം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചെന്ന് പരാതിയില്‍ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

സമരകവാടത്തിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കോലത്തിലെ തീ അണയ്ക്കാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതോടെ ജലപീരങ്കിക്ക് നേരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായെത്തി.

ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം: യൂത്ത് കോണ്‍. മാര്‍ച്ചില്‍ സംഘര്‍ഷം
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പു ലഭിക്കുനതുവരെ ഉപരോധം അവസാനിപ്പിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എംജി റോഡില്‍ കുത്തിയിരുന്നു.

ഇതോടെ എംജി റോഡ് വഴിയുള്ള ഗതാഗതം നിലച്ചു. പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Keywords: Thiruvananthapuram, Kerala, Girl, Dalit, Woman, Youth Congress, March, Secretariat, Congress, LDF, CPM, Chief Minister, Pinarayi vijayan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia