Congress Leader Sudeep | ആറളം ജനതയോട് ചെയ്യുന്നത് കടുത്ത മനുഷ്യാവകാശലംഘനമെന്ന് സുദീപ് ജയിംസ്
Jul 14, 2022, 21:59 IST
ഇരിട്ടി: (www.kvartha.com) മലയോരത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ ബാധ്യതപ്പെട്ട ഭരണകൂടം തന്നെ ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യൂത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുദീപ് ജെയിംസ്.
ആറളത്ത് ആനയുടെയും മറ്റു വലിയ ജീവികളുടെയും ആക്രമണത്തില്‍ കൊലചെയ്യപ്പെടുന്ന ആദിവാസികളെ സര്‍കാരാണ് അവിടെ കൊണ്ടുവന്നു താമസിപ്പിച്ചത്. അതുകൊണ്ടുതന്നെ അവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കേണ്ടത് സര്‍കാരിന്റെ ധാര്‍മിക ബാധ്യതയുമാണ്. എന്നാല്‍ ഇവിടെ നിരന്തരമായി വന്യജീവിയുടെ ആക്രമണത്തിന് കൊലചെയ്യാനായി ആദിവാസികളെ സര്‍കാര്‍ വിട്ടു നല്‍കുകയാണ് ചെയ്യുന്നതെന്നും സുദീപ് കുറ്റപ്പെടുത്തി.
ആനമതിലാണ് ഇതില്‍ നിന്നുള്ള പരിരക്ഷ എന്നറിഞ്ഞിട്ടും നടപടിക്രമങ്ങളിലൂടെ അത് പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടിരിക്കുന്നത് തികഞ്ഞ അലംഭാവം തന്നെയാണ്. ആദിവാസി ക്ഷേമത്തിന് പ്രത്യേക വകുപ്പുകള്‍ ഉണ്ടായിട്ടും വര്‍ഷംതോറും കോടിക്കണക്കിന് രൂപ ചെലവഴിച്ചു നിരവധി പദ്ധതികള്‍ ഉണ്ടായിട്ടും നിരന്തരം ആനയുടെ ആക്രമത്തില്‍ പെട്ട് ആദിവാസി സമൂഹത്തിലെ ആളുകള്‍ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്വം സര്‍കാരിനാണ്.
അടിയന്തരമായി ആന മതില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് മേഖലയിലെ ആദിവാസികളുടെയും കര്‍ഷകരുടെയും കണ്ണീരിന് അറുതിവരുത്തണമെന്ന് സുദീപ് ആവശ്യപ്പെട്ടു.
Keywords: Youth Congress Leader Sudeep Blames LDF Govt, Kannur, News, Congress, Politics, Criticism, Kerala, Wild Elephants.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.