FB Post | 'ഇവനെപോലുള്ള സന്തതികൾ ആദ്യം പാകിസ്താനിലോട്ട് അയക്കുന്നത് സ്വന്തം അച്ഛനെ തന്നെയായിരിക്കും'; അനിൽ ആൻ്റണിക്കെതിരെ ആഞ്ഞടിച്ച് കണ്ണൂരിലെ യൂത് കോൺഗ്രസ് നേതാവ്; എ കെ ആന്റണിക്കും പരോക്ഷ വിമർശനം
Mar 28, 2024, 12:04 IST
കണ്ണൂർ: (KVARTHA) പത്തനംതിട്ടയിൽ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് വൈകാരിക തിരിച്ചടിയായി മാറിയിരിക്കുകയാണ് കോൺഗ്രസിന്. മകനെതിരെ പ്രചരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറിയതും തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയായി മാറി.
തൻ്റെ കരിയറിസ്റ്റായ മകനെ തലമുതിർന്ന എ കെ ആൻ്റണി രഹസ്യമായി പിന്തുണക്കുന്നുവോയെന്ന ആശങ്കയും കോൺഗ്രസിൽ നിന്നും ഉയരുന്നുണ്ട്. ഇതിനിടെ അനിൽ ആൻ്റണിയെ അതിരൂക്ഷമായി വിമർശിച്ചും എ കെ ആൻ്റണിയെ പരോക്ഷമായി കുറ്റപ്പെടുത്തിയും രംഗത്തുവന്നിരിക്കുകയാണ് കണ്ണൂരിലെ യൂത് കോൺഗ്രസ് നേതാവ്.
അനിൽ ആന്റണിയുടെ പാകിസ്താൻ പരാമർശത്തിനെതിരെയാണ് കുറിപ്പുമായി യൂത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് രംഗത്തുവന്നത്. കോൺഗ്രസുകാർ രാജ്യം വിട്ട് പാകിസ്‌താനിൽ പോകുന്നതാണ് നല്ലതെന്നായിരുന്നു പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ അനിൽ ആന്‍റണി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. ഇതിന് മറുപടി എന്നോണമാണ് ആന്റണിയെ അടക്കം വിമർശിച്ചുള്ള ഫർസീന്റെ ഫേസ്ബുക് പോസ്റ്റ്.
'അനിൽ ആന്റണി, ഒന്നുകിൽ താങ്കൾ, ആദ്യം സ്വന്തം വീട്ടിൽ പോയി ഇന്നും കോൺഗ്രസുകാരനായ അച്ഛനോട് ഇതൊന്ന് പറയണം. അല്ലാത്ത പക്ഷം എ കെ ആന്റണി മകന് മറുപടി നൽകണം. ഇല്ലെങ്കിൽ ഇവനെപോലുള്ള സന്തതികൾ ആദ്യം പാകിസ്താനിലോട്ട് അയക്കുന്നത് സ്വന്തം അച്ഛനെ തന്നെയായിരിക്കും. ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസുകാരുടെ അവസാന വാക്കായിരുന്ന എ കെയിൽ നിന്ന് കെഎം കാണിച്ച തന്റേടത്തിന്റെ പത്തിലൊന്നെങ്കിലും സാധാരണ കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു' എന്നാണ് ഫർസീൻ കുറിച്ചത്.
Keywords: News, Kerala, Kannur, Politics, Election, Congress, Anil Antony, Facebook Post, Lok-Sabha-Election, Youth Congress leader slams Anil Antony.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.