Farzeen Majeed | യൂത് കോണ്‍ഗ്രസ് ആകാശ പോരാട്ടത്തിന്റെ ഐകണ്‍ ഫര്‍സീന്‍ മജീദ് വിവാഹിതനാകുന്നു
Dec 3, 2022, 10:02 IST
കണ്ണൂര്‍: (www.kvartha.com) സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോ വിമാനത്തില്‍ 'പ്രതിഷേധം പ്രതിഷേധമെന്ന്' വിളിച്ചു പറഞ്ഞു കരിങ്കൊടി കാണിച്ചതിന് വധശ്രമക്കേസില്‍ പ്രതിയായ യൂത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് വിവാഹിതനാകുന്നു. ഫര്‍സീനിന്റെ മട്ടന്നൂരിലെ വീട്ടില്‍ ശനിയാഴ്ച (ഡിസംബർ മൂന്ന്) യാണ് വിവാഹം.
മട്ടന്നൂര്‍ നിയോജക മണ്ഡലം യൂത് കോണ്‍ഗ്രസ് പ്രസിഡന്റായ ഫര്‍സീന്റെ വധു പയ്യന്നൂര്‍ സ്വദേശി നഫീസതുല്‍ മിസ്‌രിയയാണ്. പയ്യന്നൂര്‍ കോളജില്‍ കെ എസ് യു നേതാവ് കൂടിയായിരുന്നു മിസ്‌രിയ. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് എംഎല്‍എമാരും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തും.
ഇതിനിടെ ദമ്പതിമാര്‍ക്ക് ആശംസ നേര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവരെഴുതി. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതും ഫര്‍സീനെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളി താഴെയിട്ടതും രാഷ്ട്രീയ വിവാദമായിരുന്നു.
വിമാനത്തില്‍ സംഘര്‍ഷമുണ്ടാക്കിയതിന് ഇപി ജയരാജനെയും ഫര്‍സീന്‍ മജീദിനെയും താല്‍ക്കാലികമായി വിമാനയാത്രയില്‍ നിന്നും ഇന്‍ഡിഗോ വിലക്കിയിരുന്നു. ഒരു എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. ഫര്‍സീന്‍ മജീദിന് നേരെ കാപ ചുമത്താനുള്ള പൊലീസ് നീക്കം നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഫര്‍സീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയില്‍ നിന്നും നാടുകടത്തണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം.
കമീഷണര്‍ ആര്‍ ഇളങ്കോ സമര്‍പ്പിച്ച റിപോര്‍ടിന്മേൽ ഡിഐജി രാഹുല്‍ ആര്‍ നായര്‍ ഫര്‍സീന് കാരണം കാണിക്കല്‍ നോടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫര്‍സീന് എതിരെയുള്ള 13 കേസുകളില്‍ 11 കേസുകളും കെ എസ് യു, യൂത് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തതിന് ചുമത്തിയതാണ്. എടയന്നൂര്‍ സ്‌കൂളിന് മുന്നില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ 2017ല്‍ ഒരു വധശ്രമക്കേസും ഫര്‍സീന് എതിരെയുണ്ട്.

Keywords: Youth Congress leader Farzeen Majeed gets married, Kerala,Kannur,News,Top-Headlines,Latest-News,Youth Congress,Marriage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.