പരിസ്ഥിതി സംരക്ഷണത്തിന് നവീന ആശയവുമായി യുവാക്കള്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബയോ കെയര്‍ പദ്ധതി തുടങ്ങി
Jun 4, 2020, 20:59 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 04.06.2020) പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ബയോ കെയര്‍ പദ്ധതി കണ്ണൂരില്‍ തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം നവീന പദ്ധതിയാണ് യൂത്ത് കോണ്‍ഗ്രസ് നടപ്പില്‍ വരുത്തുന്നത്.
ചലഞ്ചില്‍ പങ്കെടുക്കുവാന്‍ വീട്ടില്‍ വൃക്ഷതൈ നട്ട് അതിന്റെ ഫോട്ടോ 940010 1197 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുകയും പിന്നീട് ആ വൃക്ഷതൈ സംരക്ഷിച്ച് അടുത്ത ജൂണ്‍ 5-ന് വൃക്ഷതൈയുടെ ഫോട്ടോ അയച്ച് നല്‍കുന്നവര്‍ക്ക് ഉപഹാരം കൂടി നല്‍കുന്ന രൂപത്തിലാണ് ബയോ കെയര്‍ ചാലഞ്ച് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ കമ്മിറ്റികളും പദ്ധതി നടപ്പിലാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് റിജില്‍ മാക്കുറ്റി അറിയിച്ചു.
മാനവരാശിയുടെ നിലനില്‍പിന് പ്രകൃതി സംരക്ഷണം ജീവിതചര്യയാക്കി മാറ്റണമെന്നും ഭൂമിയെ ഹരിതാഭമായി നിലനിര്‍ത്തേണ്ടത് വരും തലമുറയോട് കാണിക്കുന്ന നീതിയാണെന്നും കെ സുധാകരന്‍ എം പി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ബയോ കെയര്‍ ചാലഞ്ച് സ്വന്തം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃക്ഷതൈ നടുക മാത്രമല്ല അതിനെ ഒരു വര്‍ഷം പരിപാലിച്ചു സംരക്ഷിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കുന്നതിലൂടെ പരിസ്ഥിതി സംരക്ഷകരെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ആശയമാണ് യൂത്ത് കോണ്‍ഗ്രസ്സ് മുന്നോട്ട് വെക്കുന്നതെന്നും ചാലഞ്ചില്‍ എല്ലാവരും പങ്കെടുക്കണമെന്നും കെ സുധാകരന്‍ എം പി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ബയോ കെയര്‍ ചാലഞ്ച് ജൂണ്‍ നാലിന് ആരംഭിക്കും. പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ സുദീപ് ജെയിംസ്, റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്ത്, പ്രിനില്‍ മതുക്കോത്ത്, കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, വരുണ്‍ എം കെ, മുഹ്സിന്‍ കീഴ്ത്തള്ളി, റോബര്‍ട്ട് വെള്ളാംവെള്ളി, രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kannur, Youth Congress, Environmental Problems, Youth Congress launches 'Bio-Care' project in Kannur
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.