Complaint | കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാന്‍ ശ്രമിച്ചെന്ന സംഭവം; അന്വേഷണം ആവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസിന്റെ പരാതി

 


കണ്ണൂര്‍: (www.kvartha.com) കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം ഇടിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസിന്റെ പരാതി. യൂത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം റിജിന്‍ രാജ് ആണ് കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.

Complaint | കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാന്‍ ശ്രമിച്ചെന്ന സംഭവം; അന്വേഷണം ആവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസിന്റെ പരാതി

വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ അഞ്ചരക്കണ്ടയില്‍ നടന്ന കെ എസ് യു - യൂത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാന്‍ ശ്രമിച്ചെന്ന സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം കരിങ്കൊടി വീശിയ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമീപത്ത് കൂടി കടന്നുപോവുകയായിരുന്നു എന്നാണ് പരാതി.

കെ എസ് യു കണ്ണൂര്‍ ജില്ലാ സെക്രടറി ഫര്‍ഹാന്‍ മുണ്ടേരി, കെ എസ് യു മട്ടന്നൂര്‍ ബ്ലോക് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട്, റിജിന്‍ രാജ്, അശ്വിന്‍ മതുക്കോത്ത് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ തുടര്‍ചയായ രണ്ടാം ദിവസമാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്.

Keywords: Youth Congress complains about trying to hit the Chief Minister's convoy, Kannur, News, Politics, Youth Congress, Complaint, Police, Chief Minister, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia