മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
Jan 6, 2022, 13:00 IST
കൊച്ചി: (www.kvartha.com 06.01.2022) മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത് കോണ്‍ഗ്രസ്. മുഖ്യമന്ത്രി കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിന് ടി ഡി എം ഹാളില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതിരുന്നതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധത്തിനിടെ ഒരു യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പരിക്കേറ്റു.
തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ചേരുന്നത്. ക്ഷണിക്കപ്പെട്ട പൗരപ്രമുഖരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ തിരുവനന്തപുരത്തും സമാനയോഗം സംഘടിപ്പിച്ചിരുന്നു.
നഷ്ടപരിഹാരം സംബന്ധിച്ച് ആ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തി. സാമൂഹ്യാഘാതം, പരിസ്ഥിതി ആഘാതം തുടങ്ങിയ വിഷയങ്ങളില്‍ യു ഡി എഫ് ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി എത്തുന്നത്.
ജനങ്ങളുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം എതിര്‍പ് രേഖപ്പെടുത്തുന്നതുകൊണ്ട് വികസന പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാനാവില്ല. നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍കാറിന്റെ ധര്‍മമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.