Black Flag | തലശേരിയില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ യൂത് കോണ്‍ഗ്രസിന്റ കരിങ്കൊടി പ്രതിഷേധം

 


തലശ്ശേരി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ തലശ്ശേരിയില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിവ കേരളം കാംപെയ് ന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് തലശ്ശേരിയിലേക്ക് പോകുമ്പോള്‍ ചിറക്കരയില്‍ വെച്ചാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ കരിങ്കൊടി കാണിച്ചത്.

യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രടറി നിമിഷ, ബ്ലോക് പ്രസിഡന്റ് ചിന്മയ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

Black Flag | തലശേരിയില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ യൂത് കോണ്‍ഗ്രസിന്റ കരിങ്കൊടി പ്രതിഷേധം

തലശ്ശേരിയിലേക്ക് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ മൂന്ന് റൂടുകള്‍ ഒരുക്കിയിരുന്നു. നാല്‍പത് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പാലക്കാടുനിന്നും പ്രത്യേക ഹെലികോപ്റ്ററിലാണ് കണ്ണൂരില്‍ എത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട് യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിനിടെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രിക്കെതിരെ തലശേരി ചിറക്കരയില്‍ കരിങ്കൊടി പ്രതിഷേധം നടന്നത്. ശനിയാഴ്ച രാവിലെ പാലക്കാടുനിന്നും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.

Keywords: Youth Congress black flag protest against Chief Minister's motorcade in Thalassery, Thalassery, News, Politics, Chief Minister, Pinarayi-Vijayan, Black Flag, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia