'തല്ലുകൊള്ളാന്‍ ചെണ്ടയും കാശ് വാങ്ങാന്‍ ചെണ്ടക്കാരും' എന്ന ശൈലി അനുവദിക്കില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി
Oct 22, 2020, 19:59 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 22.10.2020) തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി. രാഷ്ട്രീയ നിലപാട് പ്രഖ്യാപന പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസില്‍ നാല് തവണ മത്സരിച്ചവരും രണ്ട് തവണ പരാജയപ്പെട്ടവരെയും മാറ്റി നിര്‍ത്തണമെന്നും ആവശ്യമുണ്ട്.
ഘടകകക്ഷികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പരിഗണന നല്കുന്നതില് ജില്ലാ കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തി. 'തല്ലുകൊള്ളാന്‍ ചെണ്ടയും കാശ് വാങ്ങാന്‍ ചെണ്ടക്കാരും' എന്ന ശൈലി അനുവദിക്കേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

