വിദേശത്ത് നിന്ന് വന്ന യുവാവ് ഡ്രൈവറുടെ കരണത്തടിച്ച ശേഷം ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി; പിന്നീട് സംഭവിച്ചത്

 


ADVERTISEMENT

ആലുവ: (www.kvartha.com 09.07.2020) വിദേശത്ത് നിന്ന് വന്ന യുവാവ് ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി. ആലുവയിലെ പുളുഞ്ചോട്ടു കവലയിലാണ് സംഭവം നടന്നത്. ദമാമില്‍ നിന്നെത്തിയ യുവാവിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ഡ്രൈവറുടെ കരണത്തടിച്ച ശേഷം ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത്, വാതില്‍ തുറന്ന് പുറത്തേക്കോടുകയായിരുന്നു. ട്രാഫിക് സിഗ്നലില്‍ ആംബുലന്‍സ് നിര്‍ത്തിയപ്പോഴാണ് ഇയാള്‍ അക്രമാസക്തനായത്. 

വിദേശത്ത് നിന്ന് വന്ന യുവാവ് ഡ്രൈവറുടെ കരണത്തടിച്ച ശേഷം ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി; പിന്നീട് സംഭവിച്ചത്

ഡ്രൈവറും സഹായിയും ചേര്‍ന്ന് യുവാവിനെ പിടികൂടിയെങ്കിലും വീണ്ടും ഓടാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും നാട്ടുകാരും സ്ഥലത്തെത്തി. പിന്നീട് പൊലീസിന്റെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തിയെങ്കിലും ആംബുലന്‍സിന്റെ അകത്തു കയറാന്‍ വിസമ്മതിക്കുകയായിരുന്നു. അവസാനം കാലും കയ്യും കെട്ടിയാട്ടാണ് ഇയാളെ ആംബുലന്‍സില്‍ കയറ്റിയത്.

Keywords:  Kerala, News, Aluva, COVID-19, Corona, Virus, Test, Hospital, Youth, Police, Natives, Ambulance, Attack, Youth attacked ambulance driver on way for COVID test.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia