കടം കൊടുത്ത 250 രൂപ തിരികെ ചോദിച്ചതിന് വടിവാളിന് വെട്ടിപ്പരിക്കേല്‍പിച്ചു; യുവാവിന്റെ പരാതിയില്‍ നരഹത്യയ്ക്ക് കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പയ്യന്നൂര്‍: (www.kvartha.com 10.08.2021) കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. പയ്യന്നൂര്‍ കവ്വായിലെ ഇടച്ചേരിയന്‍ സന്തോഷിനെയാണ് വെട്ടിപ്പരിക്കേല്‍പിച്ചത്. കേസില്‍ സഹോദരങ്ങളായ കവ്വായിലെ അനൂപ്, അനീഷ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. 
Aster mims 04/11/2022

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് അനൂപ് കത്തിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചുവെന്നായിരുന്നു സന്തോഷിന്റെ പരാതി. സന്തോഷിന്റെ പരാതിയില്‍ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

കടം കൊടുത്ത 250 രൂപ തിരികെ ചോദിച്ചതിന് വടിവാളിന് വെട്ടിപ്പരിക്കേല്‍പിച്ചു; യുവാവിന്റെ പരാതിയില്‍ നരഹത്യയ്ക്ക് കേസ്


കടം കൊടുത്ത 250 രൂപ തിരിച്ചുചോദിച്ചതിനാണ് യുവാവിനെ വടിവാളിന് വെട്ടിപ്പരിക്കേല്‍പിച്ചത്. സന്തോഷിന്റെ വലതുചുമലിനും ഇടതു തുടയ്ക്കും യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. മോതിരവിരലും അറ്റുപോയിരുന്നു. സഹോദരന് വെട്ടാനായി സന്തോഷിന്റെ കൈകള്‍ പിടിച്ചുവച്ചത് അനീഷായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഗുരുതരായി പരിക്കേറ്റ സന്തോഷ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍
ചികിത്സയിലായിരുന്നു. 

Keywords:  News, Kerala, State, Payyannur, Case, Arrested, Attack, Injured, Youth, Hospital, Treatment, Police, Accused, Youth attack man for demanding loan amount in Payyannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script