വാഹന പരിശോധനക്കിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമര്‍ദനം
Jun 5, 2016, 09:00 IST
ADVERTISEMENT
കരുനാഗപ്പള്ളി: (www.kvartha.com 05.06.2016) വാഹന പരിശോധനക്കിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമര്‍ദനം. യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനഗപ്പള്ളി തുറയില്‍കുന്ന് പടന്നേല്‍ ശ്യാ (34) മിനാണ് പോലീസിന്റെ മര്‍ദനമേറ്റത്.
ഇതു സംബന്ധിച്ച് യുവാവ് എസ് പിക്ക് പരാതി നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം കരുണാഗപ്പള്ളി പോലീസ് സ്‌റ്റേഷനു സമീപത്തുള്ള റോഡിലൂടെ സഹോദരന്‍ സാമും മറ്റൊരാളുമായി ബൈക്കില്‍ പോകവെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലെ അഡീഷനല്‍ എസ് ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നുവെന്നാരോപിച്ചാണ് പോലീസ് തടഞ്ഞത്.
ബൈക്കിന് പിന്നിലിരുന്ന സഹോദരന്‍ സാമിനെ പോലീസ് മര്‍ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ഇത് തടയാന്‍ ശ്രമിച്ചതില്‍ ക്ഷുഭിതരായ പോലീസ്, ശ്യാമിനെയും കൂടെ ഉണ്ടായിരുന്ന സഹോദരനെയും സുഹൃത്തിനെയും ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ കൊണ്ടുപോയി. സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Keywords: Kerala, Vehicles, Custody, Police, Custody, Ernakulam, Youth tortured , Police Checking, Karunagappalli, Karunagappalli Police Station.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.