SWISS-TOWER 24/07/2023

വാഹന പരിശോധനക്കിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമര്‍ദനം

 


ADVERTISEMENT

കരുനാഗപ്പള്ളി: (www.kvartha.com 05.06.2016) വാഹന പരിശോധനക്കിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമര്‍ദനം. യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനഗപ്പള്ളി തുറയില്‍കുന്ന് പടന്നേല്‍ ശ്യാ (34) മിനാണ് പോലീസിന്റെ മര്‍ദനമേറ്റത്.

ഇതു സംബന്ധിച്ച് യുവാവ് എസ് പിക്ക് പരാതി നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം കരുണാഗപ്പള്ളി പോലീസ് സ്‌റ്റേഷനു സമീപത്തുള്ള റോഡിലൂടെ സഹോദരന്‍ സാമും മറ്റൊരാളുമായി ബൈക്കില്‍ പോകവെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലെ അഡീഷനല്‍ എസ് ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നുവെന്നാരോപിച്ചാണ് പോലീസ് തടഞ്ഞത്.

ബൈക്കിന് പിന്നിലിരുന്ന സഹോദരന്‍ സാമിനെ പോലീസ് മര്‍ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ഇത് തടയാന്‍ ശ്രമിച്ചതില്‍ ക്ഷുഭിതരായ പോലീസ്, ശ്യാമിനെയും കൂടെ ഉണ്ടായിരുന്ന സഹോദരനെയും സുഹൃത്തിനെയും ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ കൊണ്ടുപോയി. സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
വാഹന പരിശോധനക്കിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്ത യുവാവിന് ക്രൂരമര്‍ദനം

Keywords:  Kerala, Vehicles, Custody, Police, Custody, Ernakulam, Youth tortured , Police Checking, Karunagappalli, Karunagappalli Police Station.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia