കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ വന്‍മയക്കുമരുന്ന് ശേഖരവുമായി യുവാവ് അറസ്റ്റില്‍. 12 ലക്ഷം രൂപയുടെ എംഡിഎംഎയുമായാണ് ഉച്ചയ്ക്ക് ഒരുമണിയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂസാന്‍ കുട്ടി (21) എന്നയാളെ തളിപ്പറമ്പ് റേന്‍ജ് ഇന്‍സ്പെക്ടര്‍ വി വിപിന്‍കുമാറും സംഘവും പിടികൂടിയത്.
എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുള്‍ഫെക്സ് കംപനിക്ക് സമീപത്തെ മൂസാന്‍കുട്ടിയുടെ വീടിന് സമീപത്തെ രണ്ടാം നിലയില്‍ നിന്നാണ് 23.5 ഗ്രം എംഡിഎംഎ പിടികൂടിയത്. ബെംഗ്ളൂരില്‍ നിന്നെത്തിച്ച എംഡിഎംഎ തളിപ്പറമ്പിലും പരിസരത്തുമുള്ള യുവാക്കള്‍ക്കിടെയിലാണ് വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏറെക്കാലമായി മൂസാന്‍കുട്ടി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ എ അസീസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുല്ലതീഫ്, ഇബ്രാഹിം ഖലീല്‍, വി ധനേഷ്, സി നിത്യ, സ്‌ക്വാഡ് അംഗങ്ങളായ പി രജിരാഗ്, വിപി ശ്രീകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂസാന്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Drugs, Youth arrested with MDMA.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.