Arrested | കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Jan 6, 2023, 19:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജില്ലയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിൽ നിന്നും 40 ലക്ഷത്തിന്റെ എംഡിഎംഎ ശേഖരവുമായി യുവാവ് അറസ്റ്റിൽ. കാസര്‍കോട് ജില്ലയിലെ മുഹമ്മദ് ഹാരിസി (24) ല്‍ നിന്നാണ് 204-ഗ്രാം എംഡിഎംഎ പിടികൂടിയത്. വെളളിയാഴ്ച വൈകുന്നേരം നാലുമണിയോടെ എഗ്‌മോര്‍ എക്‌സ്പ്രസില്‍ നിന്നും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിൽ ഇറങ്ങിയ ഇയാളെ സംശയം തോന്നി ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കവെയാണ് ബാഗില്‍ നിന്നും എംഡിഎംഎ പാകറ്റുകളിലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ബെംഗ്‌ളൂറില്‍ നിന്നും എംഡിഎംഎ വാങ്ങി കോയമ്പത്തൂര്‍ വഴിയാണ് ഇയാള്‍ എഗ്‌മോറില്‍ കണ്ണൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലിറങ്ങിയ ഇയാള്‍ ആര്‍പിഎഫും എക്‌സൈസ് ഇന്റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വില്‍പന നടത്താനായാണ് എംഡിഎംഎ കൊണ്ടുവന്നതെന്നാണ് സൂചന. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം വടകര നാര്‍കോടിക് കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ റേൻജ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്ത് അറിയിച്ചു.
Keywords: Kannur, Kerala, News, Top-Headlines, Latest-News, Drugs, Arrest, Railway, Kasaragod, Train, Police, Investigates, Youth arrested with MDMA.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.